Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Heavy Fines

ടി​ക്ക​റ്റി​ല്ലാ യാ​ത്ര; വ​ൻ പി​ഴ​ത്തു​ക​യു​മാ​യി റെ​യി​ൽ​വേ

പ​യ്യ​ന്നൂ​ർ: ട്രെ​യ്നി​ലെ ടി​ക്ക​റ്റി​ല്ലാ യാ​ത്ര​യ്ക്ക് റെ​യി​ൽ​വേ വ​ൻ പി​ഴ​ത്തു​ക പി​ടി​ച്ചു തു​ട​ങ്ങി. ഇ​നി ജ​ന​റ​ൽ കോ​ച്ചി​ൽ പി​ടി​ക്ക​പ്പെ​ട്ടാ​ൽ അ​ട​യ്ക്കേ​ണ്ടു​ന്ന ചു​രു​ങ്ങി​യ ദൂ​ര​ത്തി​നു​ള്ള തു​ക 570 രൂ​പ​യാ​ണ്. നി​ല​വി​ൽ 320 രൂ​പ​യാ​യി​രു​ന്നു.

ജ​ൻ വി​ശ്വാ​സ്-2026 നി​യ​മ​പ്ര​കാ​രം ടി​ക്ക​റ്റി​ല്ലാ യാ​ത്ര​യ്ക്കു​ള്ള കു​റ​ഞ്ഞ പി​ഴ 250 രൂ​പ​യി​ൽ നി​ന്ന് 500 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് ഈ ​വ​ർ​ധ​ന​വ​ന്ന​ത്. ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​ർ ശ​നി​യാ​ഴ്ച മു​ത​ൽ ട്രെ​യ്നു​ക​ളി​ൽ പു​തു​ക്കി​യ പി​ഴ​ത്തു​ക ഈ​ടാ​ക്കി​ത്തു​ട​ങ്ങി.

ടി​ക്ക​റ്റി​ല്ലാ പി​ഴ (ചു​രു​ങ്ങി​യ​ത്): മെ​യി​ൽ/​എ​ക്സ്പ്ര​സ് വ​ണ്ടി​ക​ൾ

  • ജ​ന​റ​ൽ കോ​ച്ച് (50 കി​ലോ മീ​റ്റ​ർ വ​രെ): 320 രൂ​പ - 570
  • സി​റ്റി​ങ് റി​സ​ർ​വ്ഡ് (50 കി​ലോ മീ​റ്റ​ർ): 335 രൂ​പ - 585
  • സ്ലീ​പ്പ​ർ (200 കി​ലോ മീ​റ്റ​ർ): 530 രൂ​പ - 780
  • എ.​സി. ചെ​യ​ർ​കാ​ർ (150 കി​ലോ മീ​റ്റ​ർ): 765 രൂ​പ - 1025
  • തേ​ർ​ഡ് എ.​സി. (300 കി​ലോ മീ​റ്റ​ർ): 1480 രൂ​പ - 1525
  • തേ​ർ​ഡ് എ.​സി. (300 കി​ലോ മീ​റ്റ​ർ): 1480 രൂ​പ - 1525 
  • സെ​ക്ക​ൻ​ഡ് എ.​സി. (300 കി​ലോ മീ​റ്റ​ർ): 2070 രൂ​പ -2070

വ​ർ​ധി​പ്പി​ച്ച മ​റ്റ് പി​ഴ​ത്തു​ക​ക​ൾ: ബ്രാ​ക്ക​റ്റി​ൽ പ​ഴ​യ തു​ക 

  • പു​ക​വ​ലി​ച്ചാ​ൽ ഇ​നി 2000 രൂ​പ (200 രൂ​പ).
  • യാ​ച​ക​വൃ​ത്തി പി​ടി​ച്ചാ​ൽ 2000 രൂ​പ (പി​ഴ കു​റ​വ്).
  • അ​ന​ധി​കൃ​ത​മാ​യി സ്റ്റേ​ഷ​നി​ൽ പ്ര​വേ​ശി​ച്ചാ​ൽ 5000 രൂ​പ വ​രെ (1000 രൂ​പ).
  • സ്ത്രീ ​യാ​ത്ര​ക്കാ​രു​ടെ റി​സ​ർ​വ് ഇ​ട​ത്തി​ൽ പ്ര​വേ​ശി​ച്ചാ​ൽ 2500-5000 രൂ​പ (500 രൂ​പ).
  • മ​ദ്യ​പി​ച്ചു​ള്ള യാ​ത്ര 1000 രൂ​പ​യും സാ​മൂ​ഹി​ക സേ​വ​ന​വും.




Latest News

Corehub Up